26.8 C
Kollam
Monday, January 20, 2025
HomeNewsപ്രണയിച്ചു വിവാഹം ചെയ്ത പെണ്‍കുട്ടിയെ കുറെ പേരെത്തി സിനിമാ സ്റ്റെലില്‍ തട്ടികൊണ്ട് പോയി; യുവാവിനെ റോഡരികില്‍...

പ്രണയിച്ചു വിവാഹം ചെയ്ത പെണ്‍കുട്ടിയെ കുറെ പേരെത്തി സിനിമാ സ്റ്റെലില്‍ തട്ടികൊണ്ട് പോയി; യുവാവിനെ റോഡരികില്‍ ഉപേക്ഷിച്ചു; രാവും പകലും കിണഞ്ഞ് അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ പോലീസ്

പ്രണയിച്ചു വിവാഹം ചെയ്ത യുവതിയെ ഗുണ്ടാ സംഘം സിനിമാ സ്‌റ്റൈലില്‍ തട്ടികൊണ്ടുപോയി. തമിഴ്‌നാട് സേലത്താണ് സംഭവം. ഇളര്‍മതി എന്ന യുവതിയെ ആണ് കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയത്. ഒരു രാവും പകലും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ കടുത്ത് ആശങ്കയിലാണ് പോലീസ്. ഈറോഡ് സ്വദേശിനിയായ ഇളര്‍മതി സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്ത് പോന്നത്. ഇതിനിടെ ഒപ്പം ജോലി നോക്കിയിരുന്ന ഈറോഡ് സ്വദേശി ശെല്‍വനുമായി പരിചയത്തിലായി. ഈ അടുപ്പം വൈകാതെ പ്രണയത്തിലേക്ക് വഴിമാറി. ശെല്‍വന്‍ താഴ്ന്ന ജാതിയില്‍പെട്ട ആളായതിനാല്‍ ഇളര്‍മതിയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ദ്രാവിഡ വിടുതലൈ ഇയ്യക്കം പ്രവര്‍ത്തകര്‍ പിന്തുണയുമായി എത്തിയതോടെ ശെല്‍വന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി പ്രാദേശിക നേതാവ് ഈശ്വരന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ കാവളാണ്ടിയൂരിലെ പെരിയാര്‍ ലൈബ്രറിയില്‍ വച്ചു ഇരുവരും വിവാഹിതരായി. ഈശ്വരന്റെ വീട്ടില്‍ വൈകീട്ട് വരെ വിശ്രമിച്ച നവദമ്പതികള്‍ അഞ്ചുമണിയോടെ സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോയി. ശേഷമാണ് കാറിലും ജീപ്പിലുമായി എത്തിയ ഒരു സംഘം ഈശ്വരന്റെ വീട് ആക്രമിച്ചത്. വടിവാളുമായി എത്തിയ 40അധികം വരുന്ന സംഘം ഈശ്വരനെ ക്രൂരമായി മര്‍ദിച്ചു. നവദമ്പതികള്‍ എവിടെയെന്നു പറയാന്‍ കൂട്ടാക്കാതിരുന്നതോടെ സംഘം ഈശ്വരനെ കാറില്‍ കയറ്റി അന്വേഷണം തുടങ്ങി. ഒടുവില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇരുവരെയും കണ്ടത്തിയ സംഘം അവിടെയും ആക്രമണം നടത്തിയ ശേഷം ശെല്‍വനെയും ഇളര്‍മതിയേയും രണ്ടു കാറുകളില്‍ കയറ്റി കൊണ്ടു പോയി.
അക്രമികളില്‍നിന്ന് ഒരു വിധം രക്ഷപെട്ട ഈശ്വരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചതോടെ പോലീസും തെരച്ചില്‍ ആരംഭിച്ചു.

രാത്രി വൈകിയുമുള്ള അന്വേഷണത്തില്‍ ശെല്‍വനെ റോഡരികില്‍ അവശനായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇളര്‍മതി എവിടെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശെല്‍വനും കഴിഞ്ഞില്ല. പിന്നീടും അന്വേഷണം പുരോഗമിച്ചെങ്കിലും ഇളര്‍മതിയെ കുറിച്ചു ഇതുവരെ വിവരം ഒന്നും തന്നെ ലഭിച്ചില്ല. പെണ്‍കുട്ടിയുടെ അച്ഛന്‍ ജഗന്നാഥന്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ജാതി മാറി വിവാഹം കഴിക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്തുന്നത് പതിവ് ആയതിനാല്‍ അതീവ ജാഗ്രതയിലാണ് ഇവിടെ പോലീസ്. മര്‍ദ്ദിച്ച അവശനായ ശെല്‍വന്‍ ഇപ്പോഴും ആശുപത്രിയില്‍ പരിചരണത്തിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments