24.5 C
Kollam
Wednesday, January 21, 2026
HomeMost Viewedഓടുന്നു , പിന്നെ ഒളിക്കുന്നു, തലയില്‍ മുണ്ടിട്ട് ഇത് താനല്ലെന്ന ഭാവത്തില്‍ മുമ്പോട്ട്, പോരാതെ കമന്റേറ്ററിയും...

ഓടുന്നു , പിന്നെ ഒളിക്കുന്നു, തലയില്‍ മുണ്ടിട്ട് ഇത് താനല്ലെന്ന ഭാവത്തില്‍ മുമ്പോട്ട്, പോരാതെ കമന്റേറ്ററിയും ; ലോക്ക് ഡൗണില്‍ പോലീസിന്റെ ഡ്രോണ്‍ കണ്ട കാഴ്ചകള്‍

ലോക്ക് ഡൗണില്‍ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ കേരള പോലീസ് ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചത് പലപ്പോഴും വാര്‍ത്തയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ വരെ വളരെ പ്രാധാന്യത്തോടെ അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡ്രോണ്‍ കണ്ട് തലയില്‍ മുണ്ടിട്ട് ഓടുന്നവരും പാടവരമ്പത്തൂടെ ഓടി ഒളിച്ചവരും കുളിക്കുന്നതിനിടയില്‍ പുഴയില്‍ നിന്ന് ചാടി കയറി ഓടിയവരും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ആ ഡ്രോണ്‍ കാഴ്ചകള്‍ കൂട്ടിച്ചേര്‍ത്ത് കേരള പോലീസ് ഇപ്പോഴിതാ ഒരു വീഡിയോ തയാറാക്കിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്തെ ഡ്രോണ്‍ കാഴ്ചകള്‍ എന്ന പേരിലാണ് പോലീസ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡ്രോണുകളെക്കാള്‍ പറന്ന് മുന്നേറി ദൃശ്യങ്ങള്‍ വൈറലായെങ്കിലും കേരളത്തിന്റെ പ്രകൃതി ഭംഗിയെ പുകഴ്ത്തിയുള്ള കമന്റുകളാണ് ധാരാളം.

- Advertisment -

Most Popular

- Advertisement -

Recent Comments