കൊറോണ വ്യാപന രീതി അനുസരിച്ച് ഇന്ത്യയിലെ എല്ലാ ജില്ലകളെയും മൂന്നായി തിരിക്കുന്നു. കേന്ദ്ര സർക്കാരിന്റേതാണ് തീരുമാനം. ഹോട്ട്സ്പോട്ട്,നോൺ ഹോട്ട്സ്പോട്ട്, ഗ്രീൻ സോൺ എന്നിങ്ങനെയാണ് ജില്ലകളെ തരംതിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിൻ സെക്രട്ടറി ലവ് അഗർവാളിന്റേതാണ് അറിയിപ്പ്. രോഗവ്യാപനം തടയാൻ 700 ലധികം വരുന്ന ജില്ലകൾ ദിവസങ്ങൾക്കകം തരംതിരിക്കും. കോവിഡ് – 19 കൂടുതൽ ഉള്ള ഭാഗങ്ങൾ ഹോട്ട്സ്പോട്ട് വിഭാഗത്തിൽപ്പെടും. വളരെ കുറച്ച് രോഗവ്യാപനം ഉള്ള ജില്ലകൾ നോൺ ഹോട്ട് വിഭാഗത്തിൽ ആകും . ഇവിടെ ജാഗ്രത പാലിക്കാൻ നിർദേശം നൽകും . ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകൾ ഗ്രീൻ സോൺ വിഭാഗത്തിൽ പെടുത്തും. ഇവിടെ വൈറസ് ബാധ വരാതിരിക്കാൻ മുൻകരുതലുകൾക്ക് നിർദ്ദേശം നൽകും . ഇത്രയും കാര്യങ്ങൾ വാർത്താസമ്മേളനത്തിലാണ് ലവ് അഗർവാൾ അറിയിച്ചത് .