കുവൈത്തിൽ ഇന്ത്യക്കാരായിട്ടുളളരിൽ കൊറോണ ബാധിതർ വർദ്ധിക്കുന്നു

7

ബുധനാഴ്ച 32 ഇന്ത്യക്കാരടക്കം 50 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 1405 ആയി. ഇതിൽ 785 പേർ ഇന്ത്യക്കാരാണ്. രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 1196 പേരാണ് . 31 പേർ തീവ്രപരിചരണവിഭാഗത്തിൽ . ക്വാറന്റൈനിൽ നിന്നും ഒഴിവാക്കിയത് 260 പേർ.ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർ ഇതിനകം മരിച്ചു. കുവൈറ്റിൽ കൊറോണ ബാധിക്കുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. തുടർന്നുള്ള ദിവസങ്ങളിലും രോഗബാധിതർ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ . വിദേശികൾ തിങ്ങിപ്പാർക്കുന്ന മേഖലകളാണ് കൊറോണ വ്യാപനത്തിൽ ഹോട്ട്സ്പോട്ടുകൾ ആകുന്നത്. ഇവിടെ നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണമായും പാലിക്കണമെന്ന് ഡോക്ടർ ബാസിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here