30.1 C
Kollam
Friday, March 29, 2024
HomeMost Viewedവിനോദ സഞ്ചാര മേഖലയിൽ കൊല്ലത്ത് ഹൗസ് ബോട്ട് സവാരിക്ക് ഇനി മുതൽ നിലനില്പിന്റെ ദിനങ്ങൾ

വിനോദ സഞ്ചാര മേഖലയിൽ കൊല്ലത്ത് ഹൗസ് ബോട്ട് സവാരിക്ക് ഇനി മുതൽ നിലനില്പിന്റെ ദിനങ്ങൾ

കൊറോണ സമസ്തമേഖലകളിൽ സ്തംഭനാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.ലോക്ക് ഡൗണിനെ തുടർന്ന് വിനോദസഞ്ചാരമേഖലയിൽ ഹൗസ് ബോട്ട് സവാരിയും നിശ്ചലമായി. ഒരു മാസം പിന്നിടുമ്പോഴും
കൊല്ലം അഷ്ടമുടിക്കായലിൽ സവാരിക്കായി കിടക്കുന്ന പതിനഞ്ചോളം ഹൗസ്ബോട്ടുകൾ സവാരി നിർത്തിവച്ചിരിക്കുകയാണ്. കൊല്ലത്ത് പൊതുവേ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ സാധ്യതകളാണുള്ളത്. എന്നാൽ മേഖല വേണ്ടരീതിയിൽ നേരത്തെയും വികസിക്കാത്തതിനാൽ അതുമായി ബന്ധപ്പെട്ട ഹൗസ് ബോട്ട് സവാരി ഉൾപ്പെടെയുള്ളവ പുരോഗതി ഇല്ലാതെ പ്രവർത്തിച്ചുവരികയായിരുന്നു. കൊറോണ വന്നതോടെ അതിന് കൂടുതൽ ക്ഷതമേറ്റു. ലോക്ക് ഡൗൺ വന്നതോടെ നേരത്തെ ബുക്ക് ചെയ്യപ്പെട്ടവയും ഇല്ലാതായി. കൊല്ലത്ത് മാത്രം 15 ഹൗസ് ബോട്ടുകളിലായി 50 ഓളം ജീവനക്കാരാണുള്ളത്. മേഖലയിൽ ഇപ്പോൾ നിർജ്ജീവാവസ്ഥയായതിനാൽ കുടുംബജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ ആവുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഹൗസ് ബോട്ട് ഉടമകൾ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് തന്നെ സർവീസ് അടിസ്ഥാനത്തിലാണ്. അല്ലാതെ അവർക്ക് മാസ ശമ്പളമായി ഒരു വ്യവസ്ഥയുമില്ല. ഏതായാലും ഇപ്പോഴത്തെ അവസ്ഥ കൊറോണയെ ഭയക്കുന്ന പോലെ ജീവിതവും മുന്നോട്ടു പോകാനുള്ള സാഹസത്തിലാണ് അവർ.

- Advertisment -

Most Popular

- Advertisement -

Recent Comments