കേരളം സഞ്ചാരികളുടെ പറുദ്ദീസയാണ്. അതിൽ കൊല്ലം ജില്ല അഭിഭാജ്യവും മഹത്തരവുമാണ്. അഷ്ടമുടിക്കായലും തീരപ്രദേശങ്ങളും ഇതിനകം ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറി കഴിഞ്ഞു.
കോട്ടുക്കൽ ഗുഹാ ക്ഷേത്രം, തിരുമുല്ലാവാരം കൊട്ടാരം, ചടയമംഗലത്തെ ഗാന്ധി പ്രതിമ, തങ്കശ്ശേരി വിളക്കുമരം, റെയിൽവെ കൊട്ടാരം, എസ് എം പി പാലസ്, തേവള്ളി കൊട്ടാരം, റസിഡൻസി ബംഗ്ളാവ് തുടങ്ങിയ ചരിത്രസ്മാരകങ്ങൾ കൊല്ലത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അതി മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഹരം പകരുന്ന കാഴ്ചകളാണ്.
കായൽ ടൂറിസം വേറിട്ട അനുഭവവും ഹൃദ്യതയുമാണ് നല്കുന്നത്.
കേരളത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഈ വ്യവസായ ശൃംഖലയിലൂടെ നേടിയെടുക്കാവുന്നതാണ്.ദീർഘവീക്ഷണത്തോടുള്ള കാഴ്ചപ്പാടാണ് ഈ രംഗത്ത് ലക്ഷ്യമിടേണ്ടത്.
ചടയമംഗലത്തെ ജഢായു പാറ, പാലരുവി, കടയ്ക്കൽ മീൻ മുട്ടി വെള്ളച്ചാട്ടം, അഞ്ചൽ ഏരൂർ പഞ്ചായത്തിലെ ഓലിയരിക് വെള്ളച്ചാട്ടം, കുറ്റാലത്തെ കുളിരരുവി, അഷ്ടമുടിക്കായൽ, കൊല്ലത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളും ഉത്സവങ്ങളും, കല്ലടയാറും തീരപ്രദേശങ്ങളും, വളളം കളി, ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ എന്നിവ കൊല്ലം ജില്ലയുടെ ടൂറിസത്തിൽ അന്യാദൃശ്യവും അവാച്യവുമായ അനുഭൂതിയാണ് പകരുന്നത്!