അതി ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് കോട്ടയത്ത് വൈക്കം മഹാദേവ ക്ഷേത്രത്തിന് കൂടുതൽ നാശനഷ്ടം നേരിട്ടു. ക്ഷേത്രത്തിന്റെ ഓടുപാകിയ മേൽക്കൂരയുടെ നല്ലൊരു ഭാഗം കാറ്റിൽ ഇളകിപ്പോകുകയും മറ്റ് ഭാഗങ്ങളിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു. സമീപത്തെ റോഡ് വശത്തെ വൈദ്യുതി കമ്പികളും മറ്റും പൊട്ടിവീഴുകയും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
സമീപത്തെ പല കടകൾക്കും നാശനഷ്ടം നേരിട്ടു.
കൂറ്റൻ ഷീറ്റ് പാടെ ഇളകി വീണു.
കൂടാതെ, നൂറോളം വീടുകൾ തകർന്നു. ഇതോടെ വൈക്കം ഭാഗത്ത് കനത്ത നാശനഷ്ടം നേരിട്ടിരിക്കുകയാണ്.
വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കും.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഇനിയും മഴ കനക്കാനുള്ള സാധ്യതയാണുള്ളത്.
റെവന്യു വിഭാഗം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നു.