കോവിഡിനെ തുടർന്ന് ജനജീവിതം സാധാരണ ഗതിയിൽ എത്തിയെങ്കിലും കൊല്ലം ജില്ലയിൽ വിപണി വേണ്ട രീതിയിൽ സജ്ജീവമായില്ല.
ആട്ടോറിക്ഷകൾ രംഗത്തിറങ്ങിയെങ്കിലും പ്രതീക്ഷയ്ക്ക് വക നല്കുന്നില്ല.
വഴിയോര കച്ചവടങ്ങളുടെയും സ്ഥിതി മറിച്ചല്ല.
സ്വകാര്യ ബസ്സുകളും കെ എസ് ആർ ടി സി ബസ്സുകളും ഒഴിച്ചാൽ മറ്റെല്ലാ വാഹനങ്ങളും നിരത്തിലിറങ്ങി.
വഴിയോര കച്ചവടം പോലും ആരംഭിച്ചു. പല ഹോട്ടലുകളും തുറന്നു.
പക്ഷേ, ആൾക്കാർ എത്താത്തതിനാൽ പലരും നിരാശയിലാണ്. വസ്ത്ര വ്യാപാര കേന്ദ്രങ്ങളും തുറന്നെങ്കിലും ചെറിയ തോതിലാണ് കച്ചവടം നടക്കുന്നത്.
ജനങ്ങൾ പൊതുവെ പുറത്തിറങ്ങാൻ ഭയക്കുന്നതാണ് പ്രധാന കാരണം.
ആട്ടോറിക്ഷകൾ ഓട്ടം തുടങ്ങിയെങ്കിലും അവരുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റിരിക്കുകയാണ്.
യാത്രക്കാർ ഇല്ലാത്തതിനാൽ ഭൂരിഭാഗം ആട്ടോറിക്ഷകളും സ്റ്റാൻഡിലും പല ഭാഗങ്ങളിലും കിടക്കുകയാണ്.
ഫ്രൂട്ട്സ് കടക്കാരും കച്ചവടമില്ലാതെയിരിക്കുകയാണ്.
കോവിഡ് സമസ്ത മേഖലകളെ പ്രതികൂലമായി ബാധിച്ചതിനാൽ അതിന് ഇനി ഒരു മാറ്റമുണ്ടാകാൻ മാസങ്ങളോളം വേണ്ടി വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.