29.6 C
Kollam
Thursday, March 28, 2024
HomeMost Viewedകരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഘോര വനത്തിന്റെ വശത്തും നാഷണൽ ഹൈവെയോട് ചേർന്നും

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഘോര വനത്തിന്റെ വശത്തും നാഷണൽ ഹൈവെയോട് ചേർന്നും

ഘോര വനത്തിന്റെ ഒരറ്റത്തായാണ് കരുനാഗപ്പളളി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്.
ഘോര വനം എന്ന് പറയുമ്പോൾ അക്ഷരാർത്ഥത്തിൽ അങ്ങനെ തന്നെ വേണം പറയേണ്ടത്.
കോട്ടേഴ്സും പരിസരവും നിബിഡ വനത്തിൽ അകപ്പെട്ട പ്രതീതിയാണുള്ളത്.
വാക്കുകൾക്ക് അധീതമാണ് ഘോര വനത്തിന്റെ പ്രതീതി.
പോലീസ് സ്റ്റേഷന്റെ പുറക് വശത്ത് തെക്ക് പടിഞ്ഞാറായാണ് ഘോര വനം സമൃദ്ധിയായുള്ളത്. വനത്തിൽ മുളം ചെടിയും വളർന്ന് പന്തലിച്ച് നില്പുണ്ട്.
ഇഴജന്തുക്കൾക്ക് സുഖമായി വളരാനും ഏതു സമയം വിഹാരം നടത്താനും പറ്റിയ സാഹചര്യമാണുള്ളത്.
ഇത്രയും ഘോര വനം യഥാർത്ഥത്തിൽ വനം പ്രദേശങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്.
യഥാർത്ഥത്തിൽ ഈ പറഞ്ഞതിൽ തെല്ലും അതിശയോക്തിയില്ല.
നീണ്ട വർഷങ്ങളായി വിവിധ കേസുകളിൽ കസ്റ്റഡിയിൽ എടുത്ത പല തരത്തിലുളള വാഹനങ്ങൾ വനത്തിൽ അകപ്പെട്ട് ദ്രവിച്ച്, മണ്ണോട് ചേർന്ന്, മണ്ണായ അവസ്ഥയിലാണ്.
പോലീസ് കോട്ടേഴ്സും ഈ ഘോര വനത്തിലാണുള്ളത്. ഇതിൽ താമസിക്കാൻ വിധിക്കപ്പെട്ട ഇവർ പുതിയ കോട്ടേഴ്സ് നിർമ്മാണം താമസിയാതെ തുടങ്ങുമെന്ന് കേൾക്കാൻ തുടങ്ങീട്ട് തന്നെ പതിറ്റാണ്ടുകൾ പിന്നിട്ടുന്നു.
പക്ഷേ, പലരും ഇവിടെ നിന്നും താമസം മാറിയതായാണ് അറിവ്.
തീരെ നിർവത്തിയില്ലാത്തവർ പാമ്പിനെയും മറ്റും ഭയന്ന് കോട്ടേഴ്സിൽ കഴിഞ്ഞു വരുന്നു.
ഇതിന്റെ ഉത്തരവാദിത്വം ആർക്ക് തന്നെയായാലും അത് ഒരു വലിയ കളങ്കം തന്നെയാണ്.
അതേ പോലെ തന്നെ പോലീസ് സ്റ്റേഷന്റെ പുറക് വശത്ത് ജനമൈത്രി പോലീസ് കെട്ടിടത്തിനും ഇടയിൽ എണ്ണമറ്റ ഇരുചക്ര വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്.
കോട്ടേഴ്സ് നില്ക്കുന്ന ഭാഗത്തിൽ ഒരേക്കറിൽ പരം സ്ഥലം ഫയർ ആൻറ് റസ്ക്യൂ വിഭാഗത്തിന് ഫയർ സ്റ്റേഷൻ നിർമ്മിക്കാൻ അക്വയർ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ നിർമ്മാണവും അനശ്ചിതത്വത്തിലാണ്.


ആദ്യം വികസനം വരേണ്ടത് യഥാർത്ഥത്തിൽ പോലീസ് സ്റ്റേഷനുകളിലാണ്. അതില്ലാതായാൽ അതിന്റെ ഭവിഷ്യത്ത് മാതൃകയാക്കേണ്ടവർ ഇല്ലാതാക്കുമ്പോൾ ബാധിക്കുന്നത് പെരു ജനത്തെയാണ്. അല്ലെങ്കിൽ, സമൂഹത്തെയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments