26.7 C
Kollam
Tuesday, October 8, 2024
HomeMost Viewedകോവിഡ് ബാധയെ തുടർന്ന് തൃശൂർ സ്വദേശിനി വൃദ്ധ മരിച്ചു. സംസ്ഥാനത്ത് ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവർ...

കോവിഡ് ബാധയെ തുടർന്ന് തൃശൂർ സ്വദേശിനി വൃദ്ധ മരിച്ചു. സംസ്ഥാനത്ത് ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവർ നാല്!

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് നാലു പേർ.
തൃശൂർ ചാവക്കാട് അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി ( 73 ) യാണ് മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മുംബെയിൽ നിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കേരളത്തിലെത്തിയത്. ഇവരോടെപ്പം വന്ന മൂന്ന് ബന്ധുക്കൾ ഒറ്റപ്പാലത്ത് ഇറങ്ങി.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കദീജക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രമേഹവും രക്തസമ്മർദ്ദവും ശ്വാസതടസ്സവും നേരത്തെ ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.

സ്രവ പരിശോധനയിലാണ് മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്.

- Advertisment -

Most Popular

- Advertisement -

Recent Comments