സംസ്ഥാനത്ത് പുതുതായി ഏഴ് ഹോട്ട്സ്പോട്ടുകൾ; ആകെ 109

30

സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി. അതിൽ കൊല്ലം ജില്ലയിൽ അഞ്ച് സ്ഥലങ്ങൾ ഉൾപ്പെടുന്നു. തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കൊല്ലം കോർപറേഷൻ എന്നിവയാണ് അവ. കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

എന്നാൽ, ഒമ്പത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. തൃശൂർ ജില്ലയിലെ അവണൂർ, ചേർപ്പ്, തൃക്കൂർ, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ എന്നിവയെയാണ് ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here