26.4 C
Kollam
Saturday, November 15, 2025
HomeNewsCrimeകളിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

അവന് ദൈവം വിധിച്ചത് ഒരു പക്ഷെ ഇതായിരിക്കാം. സഹോദരിക്കൊപ്പം കളിക്കാന്‍ പോയ നാലു വയസ്സുകാരന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല . ഇത് അവന്റെ ഭൂമിയിലെ ജീവിതത്തിന്റെ അവസാന നാളുകളാവുമെന്ന്.

മുംബൈയിലെ അന്ധേരിയിലാണ് സംഭവം. സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നാലുവയസ്സുകാരന്‍ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. തന്റെ ചേച്ചിയോടൊപ്പം ബലൂണുകള്‍ വീര്‍പ്പിച്ചു കളിക്കുകയായിരുന്ന ദേവരാജ് എന്ന ബാലനാണ് ദാരുണമായി മരണപ്പെട്ടത്. തുടക്കത്തില്‍ ഇരുന്ന് ബലൂണ്‍ വീര്‍പ്പിച്ചുകൊണ്ടിരുന്ന ദേവരാജ് പിന്നീട് കിടന്നുകൊണ്ട് വീര്‍പ്പിക്കുകയാണ് ഉണ്ടായത്. അങ്ങനെ ചെയ്യുന്നതിനിടയിലാണ് വീര്‍പ്പിച്ചുകൊണ്ടിരുന്ന ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കുഞ്ഞ് മരണത്തിന് കീഴടങ്ങുന്നതും. എന്നാല്‍

ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ തൊണ്ടയില്‍ നിന്ന് ബലൂണ്‍ പുറത്തെടുക്കാന്‍ കുടുംബാംഗങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി ബോധരഹിതനായിരുന്നു. നാനാവതി ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചു കഴിഞ്ഞു. കൂപ്പര്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കി.

 

- Advertisment -

Most Popular

- Advertisement -

Recent Comments