27.2 C
Kollam
Friday, February 21, 2025
HomeAutomobileസുസുക്കി ജിംനി വിറ്റുപോയത് വെറും മൂന്ന് ദിവസത്തിനുള്ളില്‍ ;മെക്‌സിക്കോയിലും ഇവന്‍ വന്‍ ഹിറ്റ്

സുസുക്കി ജിംനി വിറ്റുപോയത് വെറും മൂന്ന് ദിവസത്തിനുള്ളില്‍ ;മെക്‌സിക്കോയിലും ഇവന്‍ വന്‍ ഹിറ്റ്

സുസുക്കി ജിംനിയ്ക്ക് എല്ലാ രാജ്യങ്ങളിലും ലഭിക്കുന്നത് മികച്ച വരവേല്‍പ്പ്. പുതിയ റിപ്പോര്‍ട്ട് വരുന്നത് അനുസരിച്ച് മെക്സികോയിലും സൂപ്പര്‍ഹിറ്റാണ് പുതിയ ജിംനി. ബുക്കിങ് ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ മെക്സിക്കോയ്ക്കായി 1000 ജിംനികളാണ് ഇതിനോടകം വിറ്റു തീര്‍ന്നത്. 2021 ജനുവരി 15ന് വാഹനത്തിന്റെ വിതരണം ആരംഭിക്കും. മെക്സിക്കോയിലെ സുസുക്കി ജിംനിയുടെ വില 409,990 MXN (15.11 ലക്ഷം രൂപ) ആണ്.

പുതിയ തലമുറ സുസുക്കി ജിംനി 2018 മുതല്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കുണ്ട്. തുടക്കത്തില്‍ ജാപ്പനീസ്, യൂറോപ്യന്‍ വിപണികളിലാണ് വാഹനം വില്‍പ്പനക്കായി എത്തിയത്. ഈ വര്‍ഷം ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ ജിംനി ഇന്ത്യയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഈ 5 ഡോര്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെങ്കിലും തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ത്രീ ഡോര്‍ പതിപ്പും ഇന്ത്യയിലേക്ക് എത്തിയേക്കാംഎന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം .മഹീന്ദ്ര ഥാര്‍ ആയിരിക്കും വിപണിയില്‍ ജിംനിയുടെ പ്രധാന എതിരാളി.

- Advertisment -

Most Popular

- Advertisement -

Recent Comments