27.8 C
Kollam
Thursday, April 25, 2024
HomeNewsCrimeസസ്പെൻസ്ഡ് ചെയ്ത ജീവനക്കാരെ കെ എസ് ആർ ടി സി, സി എം ഡിയുടെ അനുമതിയില്ലാതെ...

സസ്പെൻസ്ഡ് ചെയ്ത ജീവനക്കാരെ കെ എസ് ആർ ടി സി, സി എം ഡിയുടെ അനുമതിയില്ലാതെ തിരിച്ചെടുത്തു; വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്

വിവിധ കാരണങ്ങളാൽ  സസ്പെൻഡ് ചെയ്ത  ജീവനക്കാരെ  സി എം ഡിയുടെ അനുമതി ഇല്ലാതെ തിരിച്ചെടുത്ത കെ എസ് ആർ ടി സി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം ഷറഫ് മുഹമ്മദിന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ്  കാരണം കാണിക്കൽ നോട്ടീസ് നൽകി .
പോക്‌സോ വകുപ്പ് ചുമത്തിയ  കേസിൽ റിമാന്‍ഡ് ചെയ്ത കാസര്‍ഗോഡ് ഡിപ്പോയിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ്.എസ് മുരളിയേയും,  2020 ഒക്ടോബർ 12 ന്  സസ്പെൻഡ് ചെയ്ത അഞ്ച് മെക്കാനിക്കല്‍ വിഭാഗം  ജീവനക്കാരെയും, ഒക്ടോബർ  13ന്  വിദേശ മദ്യം കടത്തിയ  കേസിൽ സസ്പെൻഡ് ചെയ്ത പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും സി എം ഡിയുടെ അനുമതി ഇല്ലാതെ തിരിച്ചെടുത്ത നടപടിയിലാണ് നോട്ടീസ് നൽകിയത്.
പോസ്കോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വകുപ്പുതല നടപടി സിഎംഡിയുടെ അനുമതിയില്ലാതെ തീർപ്പാക്കി ജോലിയിൽ പുന:പ്രവേശിക്കാൻ നിർദ്ദേശം നൽകിയത് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടുടെ ഭാ​ഗത്ത് നിന്നുള്ള ​ഗുരുതരമായ കൃത്യവിലോപവും ജാ​ഗ്രതക്കുറവുമാണെന്നും ഈ കാരണങ്ങളാൽ അച്ചടക്ക നടപടി സ്വീകരിക്കാതിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം മറുപടി സമർപ്പിക്കണമെന്നും സി എം ഡി നൽകിയ കാരണം കാണിക്കൽ ഉത്തരവിൽ പറയുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments