പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .
സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു .
പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി .
പ്രവർത്തകർക്ക് നേരെ പോലീസ് ആദ്യം കണ്ണീർവാതകം പ്രയോഗിച്ചു .
തുടർന്ന് പിരിഞ്ഞു പോയ പ്രവർത്തകർ വീണ്ടും നോർത്ത് ഗേറ്റിനു മുന്നിൽ സംഘടിച്ചു .
അവിടെ പ്രതിരോധിക്കാൻ വെച്ച ബാരിക്കേഡുകൾ നീക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രവർത്തകർക്ക് നേരെ പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു .
എന്നിട്ടും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല .
തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ ബലം പ്രയോഗിക്കുന്ന അവസരത്തിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.