25.8 C
Kollam
Monday, December 23, 2024
HomeNewsസെക്രട്ടറിയേറ്റിൽ കയറാൻ പുതിയ സംവിധാനം നിലവിൽ വരുന്നു ; അക്‌സസ്സ് കണ്ട്രോൾ...

സെക്രട്ടറിയേറ്റിൽ കയറാൻ പുതിയ സംവിധാനം നിലവിൽ വരുന്നു ; അക്‌സസ്സ് കണ്ട്രോൾ ഏർപ്പെടുത്തുന്നു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കും സന്ദർശകർക്കും ഇനി കയറാൻ പുതിയ സംവിധാനം വരുന്നു.
അതിന്റെ ഭാഗമായി അക്‌സസ്സ് കണ്ട്രോൾ ഏർപ്പെടുത്തുന്നു.
ജീവനക്കാരുടെ നിലവിലുള്ള അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനം വഴി ‘സ്പാർക്ക് ‘ ശമ്പള വിതരണ സോഫ്റ്റ് വെയറിലേക്കു ബന്ധിപ്പിക്കും .
പഞ്ച് ചെയ്ത ശേഷം ജീവനക്കാർ മുങ്ങിയാൽ പിടിവീഴും .
സെക്രട്ടറിയേറ്റിലെ നാല് കവാടങ്ങളിൽ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന ഗേറ്റുകൾ സ്ഥാപിക്കും . കയറാനും ഇറങ്ങാനും കാർഡ് വേണ്ടി വരും .
ജോലിക്കു കയറിയതിനു ശേഷം ഉടനെ പുറത്തിറങ്ങിയാൽ ഹാജരിൽ കുറവ് വരും.
ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിന് പുറത്തിറങ്ങുകയാണെങ്കിൽ രേഖാമൂലം വിശദീകരിക്കേണ്ടിവരും .
ദിവസവും ഏഴു മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ അവധിയായി കണക്കാക്കും .
കൊച്ചി മെട്രോയിലും അക്കൗണ്ട് ജനറൽ ആഫീസിലും നടപ്പാക്കിയ മാതൃകയിലാണ് സംവിധാനം .കെൽട്രോണിന്റെ സാങ്കേതികത്വമാണ് ഉപയോഗിക്കുന്നത്

- Advertisment -

Most Popular

- Advertisement -

Recent Comments