26.5 C
Kollam
Saturday, July 27, 2024
HomeNewsനിയമസഭാ തെരഞ്ഞെടുപ്പിൽ എൻ . എസ് . എസ് വോട്ട് ലക്ഷ്യമിട്ട് ബി...

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ . എസ് . എസ് വോട്ട് ലക്ഷ്യമിട്ട് ബി ജെ പി ; സമദൂര നിലപാടിൽ നിന്നും സുകുമാരൻ നായർ വ്യതിചലിക്കുമോ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ . എസ് . എസ് വോട്ട് ലക്ഷ്യമിട്ട് ബി ജെ പിയുടെ നീക്കം . മന്നം ജയന്തിക്ക്
ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും എൻ . എസ് . എസ് നന്ദി പ്രകടിപ്പിച്ചതാണ് സാധ്യതയ്ക്കു വഴിയൊരുക്കുന്നത് .
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ തീരുമാനിച്ചത് അനുകൂലമായി ബി ജെ പി കരുതുന്നു .
എൻ . എസ് . എസ് – ൻറെ മുഖ പത്രമായ സർവ്വീസിൽ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് മുഖപ്രസംഗം എഴുതിയിരുന്നു .

ഈ ലേഖനം കെ . സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റായിട്ടു .
ആലപ്പുഴ ബൈപാസ് ഉത്‌ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുകയാണെങ്കിൽ ചങ്ങനാശ്ശേരിയിൽ മന്നം സമാധിയിൽ മോദിയെക്കൊണ്ട് പുഷ്‌പാർച്ചന നടത്താനുള്ള
ആലോചന ബി ജെ പിയ്ക്കുണ്ട് . എന്നാൽ , സുകുമാരൻ നായരുടെ നിലപാട് സമദൂരത്തിൽ നിന്നും വ്യതിചലിക്കില്ല എന്നാണ് കരുതുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments