29.6 C
Kollam
Thursday, March 28, 2024
HomeNewsCrimeദുരുപയോഗം നടത്തുന്ന സമൂഹ മാധ്യമങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ...

ദുരുപയോഗം നടത്തുന്ന സമൂഹ മാധ്യമങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി .

സമൂഹ മാധ്യമങ്ങൾ ദുരുപയോഗം നടത്തിയാൽ കർശന നടപടി സ്വീകരിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് .
കർഷക സമരവുമായി ബന്ധപ്പെട്ട് അക്കൗണ്ട് നീക്കം ചെയ്യുന്ന കാര്യത്തിൽ ട്വിറ്റർ സ്വീകരിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ആയിരത്തിലേറെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടു .എന്നാൽ, അതിൽ പകുതി മാത്രമാണ് നീക്കം ചെയ്തത് .
കർശന നടപടി സംബന്ധിച്ച് രാജ്യസഭയിലാണ് മന്ത്രി വിവരം അറിയിച്ചത് . ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ സമൂഹ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മാതൃ രവിശങ്കർ പ്രസാദ് പറഞ്ഞു.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്നും ഖലിസ്താനി , പാകിസ്ഥാനി ബന്ധമുണ്ടെന്നും ആരോപണമുള്ള 1178 അക്കൗണ്ടുകളിൽ 583 എണ്ണം മാത്രം ബ്ലോക്ക് ചെയ്ത ട്വിറ്ററിന്റെ നടപടിയിൽ കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചു.
ഐ . ടി നിയമത്തിന് കീഴിലുള്ള 69 എ വകുപ്പ് പ്രകാരം സർക്കാർ നൽകിയ മുഴുവൻ അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന നിലപാടിനോട് ട്വിറ്റർ മുഖം തിരിക്കുകയായിരുന്നു .

- Advertisment -

Most Popular

- Advertisement -

Recent Comments