27.1 C
Kollam
Sunday, December 22, 2024
HomeEntertainmentമകളുടെ വിവാഹ ആഭരണങ്ങള്‍ മറന്നു വെച്ച് മടങ്ങിയ നാദിര്‍ഷ ; പിന്നാലെ സംഭവിച്ചത്

മകളുടെ വിവാഹ ആഭരണങ്ങള്‍ മറന്നു വെച്ച് മടങ്ങിയ നാദിര്‍ഷ ; പിന്നാലെ സംഭവിച്ചത്

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ഐഷയുടെ വിവാഹം ആര്‍ഭാടപൂര്‍വ്വമായാണ് നടന്നത്. നടനും സുഹൃത്തുമായ ദിലീപും ഭാര്യ കാവ്യയുമുള്‍പ്പടെ നിരവധി സിനിമാ താരങ്ങളാണ് ഐഷയുടെ വിവാഹത്തിന് എത്തിച്ചേര്‍ന്നത്. നാദിര്‍ഷയുടെ മകള്‍ ഐഷയുടെ വിവാഹ ആഘോഷ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുമാവുകയാണ്.

ഇതിനിടയില്‍ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഈ നിമിഷങ്ങളില്‍ നാദിര്‍ഷ. മകളുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ ട്രെയിനില്‍ മറന്നുവെച്ച അനുഭവമാണ് നാദിര്‍ഷ പങ്കുവെയ്ക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഐഷയുടെ വിവാഹത്തിനായി നാദിര്‍ഷായും കുടുംബവും മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍ഗോഡ് എത്തി . തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയ ശേഷം നാദിര്‍ഷയും കുടുംബവും പുറത്തിറങ്ങി. ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം നാദിര്‍ ഷായുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏറെ ചങ്കിടിപ്പോടെയാണ് നാദിര്‍ഷ ആ നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നത്. എന്ത് ചെയ്യണമെന്ന അറിയാതെ നാദിര്‍ഷാ കൂടെ വാവിട്ട് കരഞ്ഞ് ഭാര്യയും മകളും. ഉടന്‍ തന്നെ

കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിര്‍ഷാ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലാണ് താന്‍ ബാഗ് മറന്നു വെച്ചതെന്നും ധരിപ്പിച്ചു. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു. കാസര്‍കോടിനും കുമ്പളയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ 41-ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി.

വണ്ടിയില്‍ സ്‌പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധു ബാഗ് ഏറ്റ് വാങ്ങി. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ ആഘോഷത്തോടെ നടന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments