27.5 C
Kollam
Monday, February 17, 2025
HomeNewsഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് നല്‍കിയത് മുതുമുത്തച്ഛനല്ലേ രാഹുലേ ; അറിയില്ലേ! എങ്കില്‍ വീട്ടില്‍ പോയി ചോദിക്കൂ;...

ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് നല്‍കിയത് മുതുമുത്തച്ഛനല്ലേ രാഹുലേ ; അറിയില്ലേ! എങ്കില്‍ വീട്ടില്‍ പോയി ചോദിക്കൂ; രാഹുല്‍ ഗാന്ധിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

ചൈനക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലകുനിച്ച ഗതികേടിനെ നേരില്‍ കണ്ടവരാണ് ഞങ്ങള്‍ ഓരോരുത്തരും എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ കുറിക്കുകൊള്ളുന്ന മറുപടി.

‘ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് നല്‍കിയത് ആരാണെന്ന് രാഹുല്‍ മുതുമുത്തച്ഛനോട് ചോദിക്കണം. അങ്ങനെയെങ്കില്‍ രാഹുലിന്റെ ചോദ്യത്തിന് ഉത്തരം അവിടെ കിട്ടും. ആരാണ് ദേശ സ്നേഹിയെന്നും ആരാണ് ദേശ സ്നേഹി അല്ലാത്തതെന്നും ജനങ്ങള്‍ക്ക് നന്നായി അറിയാം’. ബിജെപി ഭരണത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഭരണം ഞങ്ങള്‍ക്ക് തന്നെ ലഭിച്ചത്. കോണ്‍ഗ്രസിനെ ജനങ്ങള്‍ മറന്നു കഴിഞ്ഞു. കിഷന്‍ റെഡ്ഡി പരിഹാസത്തോടെ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments