25.1 C
Kollam
Tuesday, October 8, 2024
HomeNewsഗുഡ് ബൈ എല്‍ഡിഎഫ് ; ഇനി ഞാന്‍ യുഡിഎഫ് പുലികേശി ; കേരളത്തെ ഐശ്വര്യ പൂര്‍ണമാക്കാന്‍...

ഗുഡ് ബൈ എല്‍ഡിഎഫ് ; ഇനി ഞാന്‍ യുഡിഎഫ് പുലികേശി ; കേരളത്തെ ഐശ്വര്യ പൂര്‍ണമാക്കാന്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക്

പാലായില്‍ ഇടതിനും സ്ഥാനമുണ്ടെന്ന് തെളിയിച്ച നേതാവ് മാണി സി കാപ്പന്‍ വേദനയോടെ എല്‍ഡിഎഫില്‍ നിന്നും പടി ഇറങ്ങി. കൈപത്തി ചിഹ്നം തനിക്ക് ആവശ്യമില്ലെന്നും ഘടകകക്ഷിയായി യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
എല്‍ഡിഎഫ് നീതികേട് കാണിച്ചത് ഈ അവസരത്തില്‍ ഒരു അനുഗ്രഹമായി കാണുന്നു. സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞ പാലായിലെ ജനങ്ങള്‍ ഇനി എന്നോടൊപ്പം നില്‍ക്കും. കേന്ദ്ര നേതൃത്വം തന്നെ കൈവിട്ടിട്ടില്ല , പുതിയ പാര്‍ട്ടിയെ കുറിച്ച് ഇപ്പോള്‍ ആലോചിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.

അതേസമയം, എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍ നാളെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. തന്റെ കൂടെ ഉള്ളവരും ഈ ജാഥയില്‍ തന്നോടൊപ്പം ഉണ്ടാകും . ആറ് ജില്ലാ കമ്മറ്റികള്‍ തന്നോടൊപ്പമുണ്ട്. എന്നാല്‍, എന്‍സിപി ഇടതിനൊപ്പമോ വലതിനൊപ്പമോ എന്നത് ഇന്നറിയാം. കേന്ദ്ര തീരുമാനം ഇന്ന് പുറത്ത് വരും. ദേശീയ നേതൃത്വം എന്ത് തീരുമാനിക്കുന്നുവോ അതോടൊപ്പം ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments