28.5 C
Kollam
Saturday, September 23, 2023
HomeMost Viewedകേരളത്തില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് വിയര്‍പ്പൊഴുക്കേണ്ടി വരും ; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ 100 മണ്ഡലങ്ങളില്‍ നടത്തിയ...

കേരളത്തില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് വിയര്‍പ്പൊഴുക്കേണ്ടി വരും ; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ 100 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വേ ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ തച്ചുടച്ചു

- Advertisement -

സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒന്നുറപ്പാണ് കോണ്‍ഗ്രസിന് ഒരു അമ്പത് സ്ഥാനാര്‍ത്ഥിയെ പോലും ഈ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനാവില്ല. കഴിഞ്ഞ തവണത്തെ 21 എന്ന സംഖ്യ അല്‍പം ഒന്നു ഉയര്‍ത്താനാവുമെങ്കിലും 50-ല്‍ എത്താന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും.

തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ,കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും പരമാവധി സ്ഥാനാര്‍ത്ഥികളെ നിയമസഭ കാണിക്കുകയെന്നതാണ് നിലവില്‍ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ അധികാരത്തിലെത്താനാവില്ല എന്നു തന്നെ കോണ്‍ഗ്രസ് വിശ്വസിക്കുന്നു. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ ലീഗിന് മേല്‍ക്കൈ ഉണ്ടെങ്കിലും കോഴിക്കോട് ചില മണ്ഡലങ്ങള്‍ ഇടത് കോട്ടയാണ്.

ഈ കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് ആ ഭാഗത്തേക്ക് നോക്കുന്നതേ ഇല്ല. കോണ്‍ഗ്രസിന് കാസര്‍ഗോഡ് ആകെ പ്രതീക്ഷയുള്ളത് ഉദുമയില്‍ മാത്രമാണ്. പാലക്കാട് രണ്ട് മുതല്‍ നാല് സീറ്റുവരെ . വയനാട്ടില്‍ രണ്ടോ മൂന്നോ . കൊല്ലം, ആലപ്പുഴ ജില്ലകള്‍ പഴയതുപോലെയല്ല ഇപ്പോഴത്തെ സ്ഥിതി നോക്കിയാല്‍ മണ്ഡലം കൂടൂതല്‍ പിന്തുണയ്ക്കുന്നതും ഇടതിനു തന്നെ.

തിരുവനന്തപുരം ജില്ലയിലെ തെക്കന്‍ മണ്ഡലങ്ങളും കോണ്‍ഗ്രസിന് അനുകൂലമല്ല. ഈ അവസരത്തില്‍ ആകര്‍ഷണീയമായ മുഖങ്ങളെ ഇറക്കി മണ്ഡലം പിടിക്കാനാവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമിക്കുക. അതുകൊണ്ട് തന്നെ ഓരോ മണ്ഡലത്തിലും ജനകീയ പരിവേഷമുള്ളവരെ കണ്ടെത്തി സീറ്റ് നല്‍കാനും കോണ്‍ഗ്രസ് ശ്രമിക്കുമെന്നതാണ് ഹൈക്കമാന്‍ഡിനോട് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ നോക്കി കാണുകയാണെങ്കില്‍ രണ്ടാം വട്ടവും ഇടതിന് നിയമസഭയില്‍ അംഗ സഖ്യ ഉയരുമെന്ന് തന്നെയാണ് പൊളിറ്റിക്കല്‍ ഗ്രാഫ് സൂചിപ്പിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments