28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeവരനെ തേച്ച് നവ വധു ; കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വരന്റെ പണവും സ്വര്‍ണവുമായി നവവധു...

വരനെ തേച്ച് നവ വധു ; കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വരന്റെ പണവും സ്വര്‍ണവുമായി നവവധു മുങ്ങി

കല്യാണം കഴിഞ്ഞ് വരന് അണിയിച്ച സ്വര്‍ണവുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം . വിവാഹചടങ്ങുകള്‍ക്ക് പിന്നാലെ വരന്റെ വീട്ടിലെത്തിയ വധുവിനെയാണ് കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെയാണ് വധു മുങ്ങിയതെന്ന് തിരിച്ചറിഞ്ഞത്.

ഫാറൂഖാബാദ് സ്വദേശിയായ 34-കാരനാണ് അബദ്ധം പിണഞ്ഞത്. ഏറെനാളായി വിവാഹം നടക്കാത്തതിനാല്‍ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്രകുടുംബത്തില്‍നിന്ന് വിവാഹം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറിയാവുന്ന രണ്ടുപേര്‍ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍നിന്ന് മുപ്പതിനായിരം രൂപയും സ്വര്‍ണവും ഇവര്‍ വാങ്ങി. പിന്നീട് ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹചടങ്ങുകള്‍ നടന്നു.

 

വിവാഹത്തിനു ശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ക്കൊപ്പം വധുവും വരന്റെ വീട്ടിലെത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം വധുവിനെ വീട്ടില്‍ കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്നും വധുവിനെയും മറ്റുരണ്ടുപേരെയും കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പോലീസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments