രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് തന്നെ എന്ന് ഉറപ്പിച്ച് സുപ്രീം കോടതിയും. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവച്ച സുപ്രീം കോടതി പി.ജെ.ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി തള്ളി. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിനെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു.
തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചും ഹര്‍ജി ആവശ്യം പരിഗണിക്കാത്ത സ്ഥിതി വിശേഷത്തിലാണ് ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ജോസഫിന്റെ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതിയും ഒടുവില്‍ വ്യക്തമാക്കുകയായിരുന്നു. ജോസഫ് വിഭാഗം നേതാവ് പി.സി.കുര്യാക്കോസാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം നിരസിച്ച സാഹചര്യത്തില്‍ ഇനി ചെണ്ട ചിഹ്നത്തിലാവും ജോസഫ് വിഭാഗം മത്സരിക്കുക.