27.7 C
Kollam
Thursday, December 26, 2024
HomeNewsസ്വരാജിനെ നിയമ സഭ കാണിക്കരുത് ; കെ.ബാബുവിന് കെട്ടിവെക്കാനുള്ള പണം കൈമാറി ശബരിമല മുൻ മേൽ...

സ്വരാജിനെ നിയമ സഭ കാണിക്കരുത് ; കെ.ബാബുവിന് കെട്ടിവെക്കാനുള്ള പണം കൈമാറി ശബരിമല മുൻ മേൽ ശാന്തി

തൃപ്പുണിത്തുറയിൽ നിന്നും നിയമസഭയിലേക്ക് അങ്കം കുറിക്കുന്ന മുൻ മന്ത്രിയും യു ഡി എഫ് നേതാവുമായ കെ.ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം കൈമാറി ശബരിമല മുൻ മേൽശാന്തി എഴീക്കോട് ശശിധരൻ നമ്പൂതിരി . നിലവിലെ തൃപ്പൂണിത്തുറ എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.സ്വരാജ് ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടിന് പ്രതിഷേധം അറിയിച്ചു കൊണ്ടാണ് ശശിധരൻ നമ്പൂതിരി ഈ നിലപാട് കൈകൊണ്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സമയത്ത് ആരാണ് തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തലയെ വിളിച്ച് അന്വേഷിച്ചിരു ന്നു. എന്നാൽ തീരുമാനം ആയില്ല എന്ന  മറുപടിയാണ് ലഭിച്ചത് . പിന്നീടാണ് കെ.ബാബു വാണ് മത്സരിക്കുന്നതെന്ന് അറിഞ്ഞത് . തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള പണം കൈമാറാൻ അവസരം നൽകണമെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു . എൻ്റെ വക അല്ല ഈ പണം , നാടിൻ്റെ വകയാണ് . ഇതിൽ കേമത്തരം അവകാശപ്പെടുന്നില്ല . അയ്യപ്പനെതിരെ സംസാരിച്ച എം.എൽ.എ യെ ഇനി ഒരിക്കലും നിയമ സഭ കാണിക്കരുതെന്നാണ് എൻ്റെയും , ഈ നാടിൻ്റെയും ആവശ്യം ശശിധരൻ നമ്പൂതിരി വ്യക്തമാക്കി

- Advertisment -

Most Popular

- Advertisement -

Recent Comments