25.6 C
Kollam
Wednesday, September 18, 2024
HomeNewsഇരുപത് വർഷമായി കേരളത്തിൽ വ്യവസായം വന്നിട്ടില്ല ; കേരളം മുരടിച്ചു , വ്യവസായം വരണം ഇ.ശ്രീധരൻ

ഇരുപത് വർഷമായി കേരളത്തിൽ വ്യവസായം വന്നിട്ടില്ല ; കേരളം മുരടിച്ചു , വ്യവസായം വരണം ഇ.ശ്രീധരൻ

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ മുഖഛായ തന്നെ മാറിയെന്ന് മെട്രോമാൻ ഇ.ശ്രീധരൻ . അദ്ദേഹത്തിൻ്റെ പ്രതിഛായയാണ് എന്നെ ബി.ജെ.പി യിലേക്ക് ആകർഷിച്ചത് . പാലക്കാട് ഒരു വികസന നഗരമാക്കുകയാണ് തൻ്റെ ലക്ഷ്യം . പാലക്കാട് നിലവിൽ വികസനം ഒന്നും കാണുന്നില്ല . അതു കൊണ്ട് വികസനത്തിൽ ഊന്നിയുള്ള പ്രവർത്തനമായിരിക്കും താൻ നടപ്പിലാക്കുക . വികസനത്തിന് സർക്കാരിനെ മാത്രമല്ല , സ്വന്തമായ നിലയിലും വേണ്ടത് ചെയ്യും . ഉന്നത വിദ്യാഭ്യാസത്തിന് ബാംഗ്ലൂരിനേയും , കോയമ്പത്തൂരിനേയും ആശ്രയിക്കേണ്ട ഗതികേടാണ് പാലക്കാടിന് . ഇതിൽ മാറ്റം വരുത്തും . 6 കൊല്ലമായി പണി തീരാത്ത കെ.എസ്.ആർ .ടി.സി ബസ് സ്റ്റാൻഡ് , പാലക്കാട് ഇൻഡോർ സ്റ്റേഡിയം , ഡിജിറ്റി ലൈസേഷൻ ചെയ്യാത്ത മോയിൻ സ്കൂൾ ഇവയുടെ നവീകരണമാണ് തൻ്റെ മുന്നിലുള്ളത് . കേരളത്തിൽ വ്യവസായം വന്നിട്ട് ഇരുപത് വർഷമാകുന്നു . വ്യവസായം വരണം എന്നാലെ കേരളത്തിൻ്റെ മുഖം മാറൂ  ഇ.ശ്രീധരൻ പറഞ്ഞു . പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

- Advertisment -

Most Popular

- Advertisement -

Recent Comments