25.1 C
Kollam
Tuesday, October 8, 2024
HomeMost Viewedശ്രീധരൻ പറയട്ടെ , ഏത് വിദഗ്ദ്ധനും ബി.ജെ.പിയിൽ എത്തിയാൽ ആ സ്വഭാവം കാണിക്കും ; പിണറായി...

ശ്രീധരൻ പറയട്ടെ , ഏത് വിദഗ്ദ്ധനും ബി.ജെ.പിയിൽ എത്തിയാൽ ആ സ്വഭാവം കാണിക്കും ; പിണറായി വിജയൻ

പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ഇ.ശ്രീധരനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . സാങ്കേതിക വിദഗ്ദ്ധനൊക്കെ ശരി തന്നെ പക്ഷെ ഏത് വിദഗ്ദ്ധനും ബി.ജെ.പിയിലെത്തിയാൽ ആ സ്വഭാവം കാണിക്കും ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം . കേരളത്തിൽ 20 വർഷമായി വ്യവസായമൊന്നും എത്തുന്നില്ലെന്ന ശ്രീധരൻ്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം . ശബരിമല വിഷയത്തിൽ സർക്കാരിന് ആശയ കുഴപ്പമില്ല . സുപ്രീം കോടതി വിധി വന്നാൽ എല്ലാവരുമായി കൂടി ആലോചിച്ച ശേഷം നടപ്പാക്കും . ശബരിമലയിൽ നിലവിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല . പ്രതിപക്ഷം ഉയർത്തുന്ന ശബരിമല വിഷയം ഈ തവണ വില പോവില്ല . ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട് . അതേ സമയം കോലീബി സഖ്യം ഈ തെരഞ്ഞെടുപ്പിലും രൂപം കൊണ്ടിട്ടുണ്ടെന്നും ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും പിണറായി വിജയൻ പറഞ്ഞു . കഴിഞ്ഞ തവണ കോലീബി സഖ്യമാണ് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ അവസരമൊരുക്കിയതെന്നും ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി നേമത്ത് കോൺഗ്രസ് വോട്ടുകൾ മറിച്ചു വെന്നും പിണറായി വിമർശിച്ചു .

- Advertisment -

Most Popular

- Advertisement -

Recent Comments