25.7 C
Kollam
Sunday, December 8, 2024
HomeMost Viewedവിജയം ഇടതിനൊപ്പം നിൽക്കും ; മുഖ്യമന്ത്രി

വിജയം ഇടതിനൊപ്പം നിൽക്കും ; മുഖ്യമന്ത്രി

ഇക്കുറിയും ജനങ്ങൾ ഇടതിനൊപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കഴിഞ്ഞ തവണ പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ . ഇത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇക്കുറി എൽ.ഡി.എഫ് നേടും . എല്ലാ സ്ഥാനാർത്ഥികളും മികച്ച ഭൂരിപക്ഷത്തിൽ വിജയം കൈവരിക്കും . എത്ര സീറ്റ് പ്രതീക്ഷിക്കുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുകയായിരുന്നു . തൃപ്പുണ്ണിത്തുറയിൽ യു.ഡി.എഫിന് ബി.ജെ.പി വോട്ട് കച്ചവടം ചെയ്യുന്നുവെന്ന സ്വരാജിൻ്റെ ആരോപണത്തിന് അങ്ങ് എന്ത് മറുപടി പറയുന്നുവെന്ന ചോദ്യത്തിന് , തെരഞ്ഞെടുപ്പിന് മുന്നെ തന്നെ കോലീബി സഖ്യം കേരളത്തിൽ കൈ കോർത്തിട്ടുണ്ടെന്നും ഇത് കേരളത്തിലെ വോട്ടർമാർ തിരിച്ചറിയണമെന്നും അദ്ദേഹം മറുപടി പറഞ്ഞു .

- Advertisment -

Most Popular

- Advertisement -

Recent Comments