ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ . നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സ്റ്റേജിലെത്തി വിശ്രമിക്കുന്ന വേളയിൽ കുമ്മനത്തെ വട്ടം ചുറ്റി ഒപ്പം നിൽക്കുന്ന കുറുമ്പത്തി വാവയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് . പോയ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കന്നി വിജയം നേടിയ നേമത്ത് ഇക്കുറി കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി . കഴിഞ്ഞ തവണ ഒ.രാജഗോപാൽ നേടിയ വോട്ടുകളെക്കാൾ കൂടുതൽ നേടുകയാണ് ലക്ഷ്യം . ജനസമ്മതൻ എന്ന നിലയിൽ നിലയ്ക്കൽ സമര നായകനെ നേമത്തെ സമ്മതിദായകർ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി പ്രവർത്തകർ ഇവിടെ . ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി കുമ്മനത്തൊപ്പം നിൽക്കുകയാണ് അണികൾ .