26.6 C
Kollam
Monday, February 3, 2025
HomeMost Viewedഉത്തരാഖണ്ഡില്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 64 ആയി

ഉത്തരാഖണ്ഡില്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 64 ആയി

ഉത്തരാഖണ്ഡില്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നൈനിറ്റാലില്‍ മാത്രം 28 പേര്‍ക്കാണ് ഒക്ടോബര്‍ 19ന് ജീവന്‍ നഷ്ടപ്പെട്ടത്. അല്‍മോറയില്‍ 6 പേര്‍ക്കും ചാമ്പവട്ടില്‍ 8 പേര്‍ക്കും ഉദ്ധം സിംഗ് നഗറില്‍ 2 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത് എണ്ണായിരത്തോളം ആളുകളെയാണ്. കനത്ത മഴയില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു. സിലിഗുരി ഡാര്‍ജിലിംഗ് പ്രധാന പാതയായ എന്‍.എച്ച് 55ല്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments