സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസ് സമയം വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ മാറ്റം വരാൻ സാധ്യത. നിലവിലെ ഷിഫ്റ്റ് സമ്പ്രദായം മാറി ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തില്‍ ധാരണയായിരുന്നു.എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയതോടെ ലോകമാകെ പ്രതിരോധ നടപടികള്‍ വീണ്ടും കടുപ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ 15 മുതല്‍ ക്ലാസുകള്‍ വൈകിട്ടുവരെ നടത്താമെന്നായിരുന്നു നിര്‍ദേശം.
നിലവിലെ സമയക്രമം മാറ്റണമെങ്കില്‍ ദുരന്തനിവാരണവകുപ്പിന്റെ കൂടി അനുമതി വേണം . നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.