25.6 C
Kollam
Wednesday, September 18, 2024
HomeNewsകർണാടകയിൽ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി;2 ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഉത്തരവ് ബാധകമായിരിക്കും

കർണാടകയിൽ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി;2 ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഉത്തരവ് ബാധകമായിരിക്കും

കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. 2 ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

ധാര്‍വാഡ്, ബംഗളൂരു, മൈസൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്റര്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

കേരള സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും.
വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments