സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിലേ നിർദ്ധനയായ സൗമിനിക്ക് ഇനി ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ. 48 വയസുള്ള സൗമിനി കൊല്ലം ചിന്നക്കട ആരാധനാ നഗർ 39 ലാണ് താമസം.
രക്താർബുദ്ദം ബാധിച്ച് കഴിഞ്ഞ 3 മാസമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലാണ്. വൈകിയാണ് രോഗം കണ്ടെത്തുന്നത്. 8 ലക്ഷത്തോളം രൂപാ ഇതുവരെ ചെലവായി. പലരുടെയും സഹായത്താലാണ് ചികിത്സ നടന്നത്.
സൗമിനിയുടെ ജീവൻ നിലനിർത്താൻ അടിയന്തരമായി മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. അതിന് ഇനി കുറഞ്ഞത് 25 ലക്ഷത്തോളം രൂപ വേണ്ടി വരും.
സൗമിനിയുടെ കുടുംബം തീർത്തും നിർദ്ധനരും ഭൗർഭാഗ്യങ്ങളുടെ പശ്ചാത്തലത്തിലുമാണ്.
കാൻസറും ഹൃദ്രോഗവും പിടിപെട്ടതിനെ തുടർന്ന് സൗമിനിയുടെ രണ്ട് സഹോദരങ്ങൾ അടുത്തിടെ മരിച്ചു. വയോധികയായ മാതാവ് ഹൃദയ സംബന്ധമായും അസുഖത്തെ തുടർന്ന് ചികിത്സയിലാണ്.
എം എ ഇംഗ്ലീഷ്, ബി എഡ്, എം സി എ ബിരുദധാരിയായ സൗമിനി വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതത്തിന് വഴി കണ്ടെത്തിയിരുന്നത്. രോഗം വഷളായി തുടങ്ങിയതോടെ ട്യൂഷൻ എടുക്കാനും കഴിയാതെയായി.
പ്രശസ്ത ചിത്രകാരൻ ആശ്രാമം സന്തോഷിന്റെ സഹോദരിയാണ് സൗമിനി.
പണം സ്വരൂപിച്ച് സഹോദരിയുടെ ജീവൻ തിരിയെ കൊണ്ടു വരാനുള്ള തീവ്ര ശ്രമത്തിലാണ് ആശ്രാമം സന്തോഷ്.
അതിന് ഹൃദയ വിശാലയും കനിവിന്റെ അംശവുമുള്ളവരുടെ സഹായ ഹസ്തം ആവശ്യമായുണ്ട്.
തുക കണ്ടെത്താൻ ആശ്രാമം സന്തോഷ്( സന്തോഷ് കുമാർ), മനോജ് കുമാർ, അനൂപ് എന്നിവരുടെ പേരിൽ അഞ്ചാലുംമൂട് സെൻട്രൽ ബാങ്കിന്റെ ശാഖയിൽ ജോയിൻറ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
കഴിയുന്ന സഹായം ഏവരും നല്കി സൗമിനിയുടെ ജീവിതം സാധാരണയിൽ കൊണ്ടുവരാൻ പ്രാപ്തരാകണമെന്ന് അഭ്യർത്ഥിക്കുന്നു.