26.4 C
Kollam
Tuesday, December 3, 2024
HomeMost Viewedസംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കുന്നു; സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കുന്നു; സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

രാജ്യത്തു മറ്റു പലയിടങ്ങളിലും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി.
നിലവിൽ അപായകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതുവരെയുള്ള കോവിഡ് തരംഗങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾ മറികടന്നു ജീവിതവും ജീവനോപാധികളും നമ്മൾ തിരികേ പിടിക്കുന്ന ഘട്ടമാണിത്. അതിനാൽ വീണ്ടും ഒരു പ്രതിസന്ധിയുണ്ടാകുന്നത് തടയാൻ അതീവ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പകരുന്നത് തടയാൻ വളരെ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മാസ്ക് ധരിക്കുക എന്നത്. അതു കർശനമായി പാലിച്ചു രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്തു കോവിഡ് വരാതിരിക്കാൻ ഓരോരുത്തരം ശ്രദ്ധിക്കണം. വീണ്ടും ഒരു തരംഗം ഉണ്ടായേക്കാമെന്ന സൂചനകളിൽ തളരാതെ മുൻതരംഗങ്ങളെ അതിജീവിച്ച അതേ ആർജ്ജവത്തോടെയും ഉത്തരവാദത്തിത്വത്തോടെയും മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments