തെളിനീര്‍ തേടി കൊല്ലം കുന്നിക്കോട് ഗ്രാമവാസികള്‍ക്ക് ഇനി അലയേണ്ടി വരില്ല. വിളക്കുടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജല നടത്തം സംഘടിപ്പിച്ചു. ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്. ആവണീശ്വരം ചക്കുപാറ വലിയതോടിന് സമീപമായിരുന്നു ചടങ്ങ് നടന്നത്. വര്‍ദ്ധിച്ചു വരുന്ന ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഇതേ പറ്റി ബോധവല്‍ക്കരിക്കാനാണ് ഇത്തരത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായത്.