25.8 C
Kollam
Friday, September 26, 2025
HomeNewsCrimeരശ്മയുടെ കൊലപാതകത്തിന് പിന്നിൽ; ഞെട്ടിക്കുന്ന വിവരങ്ങള്‍

രശ്മയുടെ കൊലപാതകത്തിന് പിന്നിൽ; ഞെട്ടിക്കുന്ന വിവരങ്ങള്‍

തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്ബ് അത്താണിക്കുഴി വീട്ടില്‍ രസ്മയെ കൊലപ്പെടുത്തിയ ശേഷം കാമുകനായ പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.
ഭർത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്ന രശ്മക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞുണ്ട്.രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്.ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്നു രസ്മ പിന്‍മാറുമോ എന്നു ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്.മദ്യം കൊടുത്ത ശേഷമായിരുന്നു കൃത്യം.ശേഷം ഗിരിദാസ് തൂങ്ങിയ നിലയിലായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. ഹോട്ടലുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കാണപ്പെട്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments