ആന്ധ്ര സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്.എട്ട് മാസം പ്രായമായ നൈസാ എന്ന പെണ്‍കുട്ടിയും നൗശാദ്(32) എന്നിവരാണ് മരിച്ചത്.നിയന്ത്രണം നഷ്ടപെട്ട വാഹനം ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
പൂപ്പാറ ഭാഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത്. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.