29 C
Kollam
Sunday, December 22, 2024
HomeNewsCrimeവിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കിരൺകുമാർ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ

വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കിരൺകുമാർ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ

പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഒന്നാം അഡിഷണൽ ജില്ലാ സെക്ഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് ആണ് വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് വിധി പ്രസ്താവം നടത്തിയത്.
അഞ്ചാമതായിട്ടാണ് കോടതി കേസ് പരിഗണിച്ചത്.

കോടതി പരിസരത്ത് തടിച്ച് കൂടിയവർ

സ്ത്രീധന മരണം(304D), സ്ത്രീധന പീഢനം(498), ആത്മഹത്യാ പ്രേരണ(306) എന്നീ വകുപ്പുകളും, സെക്ഷൻ 3, 4 എന്നിവയും ചേർത്തുള്ള കുറ്റങ്ങളാണ് കിരൺകുമാറിൽ കോടതി ചുമത്തിയിട്ടുള്ളത്.

വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെയാണ് കിരൺ വിസ്മയയെ നിരന്തരം പീഢിപ്പിച്ചിരുന്നതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ, കിരണിനെതിരെ ചുമത്തിയിരുന്ന “സിംപിൾ ഹർട്ട്(323)”, ഭീഷണിപ്പെടുത്തൽ(506)എന്നീ വകുപ്പുകളിൽ കോടതി കിരണിനെ കുറ്റവിമുക്തനാക്കി.

കോടതി വരാന്തയിൽ തടിച്ച് കൂടിയവർ

കോടതി കിരണിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രകാരം ജീവപര്യന്തം വരെയോ അതിലധികമോ വർഷം ശിക്ഷ ലഭിക്കാവുന്നതാണ്.
304(D) വകുപ്പു പ്രകാരം ജീവപര്യന്തവും 304 വകുപ്പു പ്രകാരം 10 വർഷവും 498 വകുപ്പു പ്രകാരം 3 വർഷവും ചേർത്ത് പരമാവധി ശിക്ഷ ലഭിക്കാവുന്നതാണ്.

വിസ്മയയുടെ ഡിജിറ്റൽ രേഖകൾ കോടതി തെളിവായി മുഖതാവിൽ എടുത്തു. കൂടാതെ, വിസ്മയയുടെ മരണമൊഴിയായി കണക്കാക്കാവുന്ന സംഭാഷണങ്ങൾ, പ്രതിയുടെ കുറ്റസമ്മതമായി കണക്കാക്കാവുന്ന മൊഴികളും കോടതി പരിഗണിച്ചു.

കോടതി വരാന്തയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ. താഴെ പോലീസുകാരും

1968 ൽ പഞ്ചാബിലെ പ്രതാപ് സിംഗ് എന്ന വ്യക്തിയുടെ കേസിലെ ടേപ് റിക്കാർഡർ സംഭാഷണവും തുടർന്ന് 2016 വരെയുളള ഇത്തരത്തിലുള്ള ഡിജിറ്റൽ രേഖകളും ചൂണ്ടിക്കാട്ടിയുള്ള കോടതി വിധികളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവുകളായി റിപ്പോർട്ട് ചെയ്തതായി സ്പെഷ്യൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻ രാജ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രോസിക്യൂട്ടർ മോഹൻ രാജ്

നിലമേലിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത് 2021 ജൂൺ 21 നായിരുന്നു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പ് മുറിയോട് ചേർന്നുള്ള ടോയിലറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയെ ആശുപത്രിയിൽ എത്തിച്ച ശേഷം ഒളിവിൽ പോയ കിരൺകുമാർ 21 ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കിരണിനെ പിന്നീട് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.

പ്രതിയെ കോടതിയിൽ നിന്നും വാഹനത്തിൽ കയറ്റുമ്പോഴുള്ള മാധ്യമ പ്രവർത്തകരുടെ തിരക്ക്

ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽ നോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10 ന് കുറ്റപത്രം സമർപ്പിച്ചു.
ജനുവരി 10 ന് ആരംഭിച്ച വിചാരണ ഈ മാസം പത്തിനാണ് പൂർത്തിയായത്.

- Advertisment -

Most Popular

- Advertisement -

Recent Comments