26.1 C
Kollam
Monday, December 4, 2023
HomeNewsപി സി ജോര്‍ജിന് ജാമ്യം; ഉപാധികളോടെ

പി സി ജോര്‍ജിന് ജാമ്യം; ഉപാധികളോടെ

- Advertisement -

തിരുവനന്തപുരത്തെയും വെണ്ണലയിലെയും വിദ്വേഷ പ്രസംഗ കേസിലും ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസില്‍ മാത്രമാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാരിവട്ടത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റുണ്ടായിട്ടില്ല.

അന്വേഷണവുമായി സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണമെന്നും ഹൈക്കോടതി ജോര്‍ജിനോടു നിര്‍ദ്ദേശിച്ചു.എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments