26.7 C
Kollam
Friday, June 26, 2026
HomeMost Viewedപി സി ജോര്‍ജ്ജിന്റെ പ്രസംഗം കോടതി നേരിട്ട് കാണും; കോടതി നിര്‍ദ്ദേശം

പി സി ജോര്‍ജ്ജിന്റെ പ്രസംഗം കോടതി നേരിട്ട് കാണും; കോടതി നിര്‍ദ്ദേശം

മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗമാണ് കോടതി നേരിട്ട് കാണുന്നത്.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. പി സി ജോര്‍ജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു.

വിസ്മയ കേസിന്റെ വിധി തിങ്കളാഴ്ച; വിധി പറയുന്നത് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് – രണ്ടാണ് നിര്‍ദ്ദേശം നല്‍കിയത്.വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കാണാന്‍ കോടതി തീരുമാനിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments