എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ച് ഹൈക്കോടതി. പരീക്ഷയെഴുതുന്നതിനായാണ് ജാമ്യം അനുവദിച്ചത്. നാളെ മുതൽ അടുത്തമാസം എട്ടു വരെയാണ് ജാമ്യം. 2018ൽ നിസാമുദ്ദീൻ എന്ന വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം.2018ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്നാണ് അർഷോയെ പൊലീസ് അറസ്റ്റ് ചെയ്തത്.