27.9 C
Kollam
Friday, April 18, 2025
HomeNewsCrimeനവജാതശിശു മരിച്ചു; കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച ശിശു

നവജാതശിശു മരിച്ചു; കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച ശിശു

കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു.കഴിഞ്ഞമാസം 24നാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്നു കുഞ്ഞ്.ഇന്ന് പുലർച്ചെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

ജൂൺ 24 നാണ് ചോരക്കുഞ്ഞിനെ തറയിൽമുക്കിലെ ഒരു വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കരച്ചിൽ കേട്ട് പ്രദേശവാസിയായ രാജി നടത്തിയ തെരച്ചിലാണ് വീടിന്‍റെ പിന്നിലെ കുറ്റിക്കാട്ടിൽ മുണ്ടിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലേക്കും മാറ്റി. ഉപേക്ഷിച്ചവരെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുഞ്ഞിന്റെ മരണം.

- Advertisment -

Most Popular

- Advertisement -

Recent Comments