27.5 C
Kollam
Monday, May 18, 2026
HomeMost Viewedകുഞ്ഞിന്‍റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു; ഡ്രിപ്പ് ഇടാന്‍ നേരത്തു

കുഞ്ഞിന്‍റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു; ഡ്രിപ്പ് ഇടാന്‍ നേരത്തു

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിന്‍റെ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു. ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞത്. ബുധനാഴ്ച്ച പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. ആദ്യം കുട്ടിയുടെ കയ്യിലാണ് ഡ്രിപ്പ് ഇട്ടത്. എന്നാല്‍ കയ്യില്‍ വേദനയുണ്ടെന്ന് പറഞ്ഞതോടെ കാലില്‍ കുത്തുകയായിരുന്നു.ഇതിനിടെയാണ് സൂചി കാലില്‍ ഒടിഞ്ഞ് തറച്ചത്. ഉടന്‍ തന്നെ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുക്കുകയായിരുന്നു. ആശുപത്രി അധികൃതരില്‍ നിന്ന് സംഭവത്തെക്കുറിച്ച് വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments