28.3 C
Kollam
Tuesday, October 1, 2024
HomeNewsകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്‌നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജാര്‍ഖണ്ഡ് നേതാവ് കെ.എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments