27.7 C
Kollam
Friday, December 5, 2025
HomeNewsCrimeഡ്രൈവിങ് ടെസ്റ്റിനിടെ പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; എംവിഐക്ക് സസ്‌പെന്‍ഷന്‍

ഡ്രൈവിങ് ടെസ്റ്റിനിടെ പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; എംവിഐക്ക് സസ്‌പെന്‍ഷന്‍

കൊല്ലം പത്തനാപുരത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി. ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ഗതാഗത കമ്മീഷണറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ എംവിഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടന നേതാവാണ് വിനോദ് കുമാര്‍.
മോശമായി പെരുമാറിയതിന് പിന്നാലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ വകുപ്പുതല നടപടി പ്രഖ്യാപിച്ചത്. വിനോദിനെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments