മുറ്റത്ത് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മിയാണ് (31) മരിച്ചത്. ഇന്നലെ പകല്‍ വീടിന് മുറ്റത്ത്പാത്രം കഴുകുമ്പോഴാണ് തലയില്‍ തേങ്ങ വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.