26.3 C
Kollam
Sunday, September 29, 2024
HomeNewsCrimeവിവാഹാലോചനക്ക് പണം വാങ്ങി, കാര്യം നടന്നില്ല; ബ്രോക്കറെ യുവാവ് കുത്തിക്കൊന്നു

വിവാഹാലോചനക്ക് പണം വാങ്ങി, കാര്യം നടന്നില്ല; ബ്രോക്കറെ യുവാവ് കുത്തിക്കൊന്നു

പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംന്തറയിൽ മധ്യ വയസ്കനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ചെർപ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിൻ്റെ വിരോധത്തിലാണ് കൊലപാതകം.ഇന്ന് രാവിലെ 6.30ഓടെ അബ്ബാസിൻ്റെ വീട്ടിലെത്തിയ പ്രതി മുഹമ്മദാലി,വീട്ടിൽ നിന്ന് വിളിച്ചിറക്കി പണം ആവശ്യപ്പെട്ട് തർക്കത്തിലാകുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന മാരകായുധമുപയോഗിച്ച് അബ്ബാസിനെ ആക്രമിക്കുകയായിരുന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബ്രോക്കറായ അബ്ബാസ് പ്രതിക്ക് കല്യാണം ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയിരുന്നു.കല്യാണം ശരിയാകാതിരിക്കുകയും പണം മടക്കി നൽകാതിരിക്കുകയും ചെയ്തതാണ് പ്രകോപനകാരണമായത്.രണ്ട് ദിവസമായി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്.മുഹമ്മദാലി അബ്ബാസിന്റെ വീട്ടിൽ എത്തിയ ഓട്ടോറിക്ഷയുടെ ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൃത്യം നടത്തി മുങ്ങാൻ പദ്ധതിയിട്ട പ്രതിയെ പിടികൂടാനായത്.

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments