26.4 C
Kollam
Wednesday, February 11, 2026
HomeNewsCrimeഅട്ടപ്പാടി മധു കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; ഒരു സാക്ഷി കൂടി കൂറുമാറി

അട്ടപ്പാടി മധു കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; ഒരു സാക്ഷി കൂടി കൂറുമാറി

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനേഴാം സാക്ഷി ജോലിയാണ് കൂറുമാറിയത്. രഹസ്യമൊഴി പൊലീസുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നല്‍കിയതാണെന്ന് ജോളി മൊഴി തിരുത്തി. ഇതോടെ കേസില്‍ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി.പത്തു മുതല്‍ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതില്‍ ആറു പേര്‍ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ ആകെ 122 സാക്ഷികളാണ് ഉളളത്. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വിസ്തരിച്ചത്.

മധുവിനെ പ്രതികള്‍ മര്‍ദിക്കുന്നത് കണ്ടെന്ന നിര്‍ണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അദ്ദേഹം മൊഴിയില്‍ ഉറച്ചു നിന്നു. രഹസ്യ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് വിസ്താരത്തിനിടെ ആവര്‍ത്തിച്ചതിന്റെ ആശ്വാസത്തിലായിരുന്നു പ്രോസിക്യൂഷന്‍. എന്നാല്‍ ജോളി മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. പ്രതികള്‍ മധുവിനെ പിടിക്കാന്‍ മലയിലേക്ക് പോകുന്നത് കണ്ടെന്നായിരുന്നു ജോളിയുടെ രഹസ്യമൊഴി.

- Advertisment -

Most Popular

- Advertisement -

Recent Comments