26.6 C
Kollam
Thursday, December 26, 2024
HomeNewsകാ‍ര്‍ഗിലിൽ മിന്നൽ പ്രളയം; മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകിപ്പോയി

കാ‍ര്‍ഗിലിൽ മിന്നൽ പ്രളയം; മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകിപ്പോയി

കശ്മീരിലെ കാർഗിലിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപകനാശം. മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ തകർന്നു. ഏക്കര്‍ കണക്കിന് കൃഷിഭൂമിയും നശിച്ചു. ചിലയിടത്ത് പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടർന്ന് മേഖലയിലെ റോഡുകളിലും ഹൈവേകളിലും നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

രാവിലെ റംബാൻ ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു -ശ്രീനഗർ ദേശീയ പാത അധികൃതർ അടച്ചിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുത്തി – ഉദയ്‌വാല സ്‌കൂളിൽ കുടുങ്ങിയ വിദ്യാർഥികളേയും അധ്യാപകരേയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ മുതൽ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments