രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ലോക‍്‍സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവ്
അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. അടുത്ത മാസം മൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം.
ചൗധരി നടത്തിയ പരാമർശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. ഇതിനിടെ രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടി. നേരിട്ട് ഖേദം അറിയിക്കാൻ തയ്യാറാണെന്നും ചൗധരി അറിയിച്ചു.